സ്പാനിഷ് ഇതിഹാസം ഇനിയേസ്റ്റ ജപ്പാനിൽ പരാജയത്തോടെ തുടക്കം. ജാപ്പനീസ് ക്ലബായ വിസെൽ കോബെയ്ക്ക് വേണ്ടി ഇറങ്ങിയ ഇനിയേസ്റ്റയും കൂട്ടരും ഏകപക്ഷീയമായ മൂന്നു ഗോളിന്റെ പരാജയമാണ് ഏറ്റു വാങ്ങിയത്. ഷോണാൻ ബെല്ൽമാരെയാണ് കോബെയെ പരാജയപ്പെടുത്തിയത്. സ്പാനിഷ് ഇതിഹാസത്തിന്റെ ജെ ലീഗ് അരങ്ങേറ്റം കാണാൻ ഇരുപത്തിയാറായിരത്തിലേറെ ആരാധകരാണ് സ്റ്റേഡിയത്തിൽ തടിച്ചു കൂടിയത്. സ്പാനിഷ് ഫ്ലാഗെടക്കം വീശിയാണ് ആരാധകർ ഇനിയേസ്റ്റയെ വരവേറ്റത്.
ഇനിയേസ്റ്റ മാജിക്ക് കാണാൻ ആരാധകർ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. അമ്പത്തിയെട്ടാം മിനുട്ടിലാണ് എട്ടാം നമ്പർ ജേഴ്സിയണിഞ്ഞ് സൂപ്പർ താരം കളത്തിലിറങ്ങിയത്. പക്ഷെ അപ്പോളേക്കും രണ്ടു ഗോൾ പിറകിലായിരുന്നു വിസെൽ കോബെ. ഇനിയേസ്റ്റ കിണഞ്ഞു ശ്രമിച്ചെങ്കിലും വിസെൽ കോബെയുടെ വിധി മാറ്റിയെഴുതാൻ സാധിച്ചില്ല. 30 മില്യൺ നൽകിയാണ് മുൻ ലോക ചാമ്പ്യൻ കൂടിയായ ഇനിയേസ്റ്റയെ വിസെൽ കോബെ സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial