റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ വിൻഡോ അടച്ചു എന്ന് ആഞ്ചലോട്ടി

Newsroom

റയൽ മാഡ്രിഡ് ഈ സീസണിൽ ഇനി സൈനിംഗ് ഒന്നും നടത്തില്ല എന്ന് പരിശീലകൻ ആഞ്ചലോട്ടി. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനിയും മൂന്ന് ആഴ്ചയോളം ഉണ്ടെങ്കിലും റയൽ മാഡ്രിഡിൽ നിന്ന് ഒരു സൈനിംഗും ഇനി ഉണ്ടാകില്ല എന്ന് കോച്ച് പറഞ്ഞു.

Picsart 24 08 15 19 49 38 405

ഞങ്ങളുടെ ട്രാൻസ്ഫർ മാർക്കറ്റ് അടച്ചു. ഞങ്ങൾ ഇനി ആരെയും സൈൻ ചെയ്യില്ല. താൻ ഒരു സൈനിംഗിനും ആവശ്യപ്പെടില്ല. ആഞ്ചലോട്ടി പറഞ്ഞു. കാമവിംഗയ്ക്ക് പരിക്കേറ്റതും ഡിഫൻസിൽ അവർ പുതിയ താരങ്ങളെ ഇതുവരെ സൈൻ ചെയ്തില്ല എന്നതും റയൽ മാഡ്രിഡ് ആരാധകർക്ക് ആശങ്കയായി തുടരവെ ആണ് ആഞ്ചലോട്ടിയുടെ പ്രസ്താവന.

ആകെ എംബപ്പെയെ മാത്രമാണ് റയൽ മാഡ്രിഡ് ഈ വിൻഡോയിൽ സൈൻ ചെയ്തത്. നേരത്തെ സൈൻ ചെയ്ത എൻഡ്രിക്കും ഈ സീസണിൽ പുതിതായി റയൽ മാഡ്രിഡ് സ്ക്വാഡിൽ എത്തിയിട്ടുണ്ട്.