ബ്രസീലിൻ്റെ പുതിയ പരിശീലകനായി കാർലോ ആഞ്ചലോട്ടി ഇന്നലെ നിയമിതനായത് ഫുട്ബോൾ ലോകത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ, ബ്രസീൽ ടീമിലേക്ക് കാസെമിറോയുടെ തിരിച്ചുവരവിനെക്കുറിച്ച് ആഞ്ചലോട്ടി ചർച്ചകൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഇരുവരും തമ്മിൽ വളരെ നല്ല ബന്ധമാണുള്ളത്, പരിചയസമ്പന്നരും ലീഡർഷിപ്പ് ക്വാളിറ്റിയും ഉള്ള മികച്ച കളിക്കാർ ടീമിൻ്റെ ഭാഗമാകണമെന്ന് ആഞ്ചലോട്ടി ആഗ്രഹിക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇപ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കാസെമിറോയെ ടീമിലേക്ക് തിരികെ വിളിക്കാൻ ആഞ്ചലോട്ടിക്ക് താൽപ്പര്യമുണ്ട്. റയൽ മാഡ്രിഡിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുള്ളതും, അവിടെ അവർ നിരവധി വിജയങ്ങൾ സ്വന്തമാക്കിയതും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമാണ്. കാസെമിറോയുടെ നേതൃപാടവവും കളത്തിലെ പോരാട്ടവീര്യവും ആഞ്ചലോട്ടിക്ക് നന്നായി അറിയാം.
ബ്രസീൽ ടീമിൻ്റെ മധ്യനിരയിൽ കാസെമിറോയുടെ സാന്നിധ്യം നിർണായകമാകുമെന്നാണ് വിലയിരുത്തൽ. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്താൻ കഴിയുന്ന കാസെമിറോ, ടീമിന് കൂടുതൽ കരുത്ത് പകരും. പുതിയ പരിശീലകന്റെ കീഴിൽ ബ്രസീൽ ടീം എങ്ങനെയായിരിക്കും കളിക്കുക എന്ന് ഉറ്റുനോക്കുകയാണ് ഫുട്ബോൾ ആരാധകർ. അവസാന കുറേ കാലമായി കസെമിറോ ബ്രസീലിനായി കളിക്കുന്നില്ല.
അതേസമയം, കാസെമിറോയുടെ തിരിച്ചുവരവിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.