ബ്രസീൽ ദേശീയ ടീമിനെ നിയന്ത്രിക്കാൻ കാർലോ ആഞ്ചലോട്ടി ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് തള്ളിക്കളഞ്ഞു. അത്തരം വാർത്തകൾ കേൾക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പെരസ് ഇന്നലെ കോപ ഡെൽ റേ ഫൈനൽ മത്സര ശേഷം പറഞ്ഞു. റയൽ മാഡ്രിഡുമായുള്ള ആഞ്ചലോട്ടിയുടെ കരാർ 2024 വരെ ആണെന്നും അദ്ദേഹം തുടരുമെന്ന് പെരസ് പറഞ്ഞു.
“എനിക്ക് അതിനെക്കുറിച്ച് കേൾക്കാൻ പോലും താൽപ്പര്യമില്ല. ഞങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ കരാർ ഒരു വർഷം കൂടി ഉണ്ട്,” പെരസ് അടുത്തിടെ ഒരു പ്രസ്താവനയിൽ പറഞ്ഞു. “ഞങ്ങൾ ആഞ്ചലോട്ടിയിൽ വളരെ സന്തുഷ്ടരാണ്.”
റയൽ മാഡ്രിഡുമായുള്ള കരാർ 2024 വരെയാണെന്ന് ആവർത്തിച്ച് ആഞ്ചലോട്ടിയും തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചു. ബ്രസീൽ ദേശീയ ടീമിന്റെ ജോലിയെക്കുറിച്ച് ചോദിച്ചപ്പോൾ, ആൻസലോട്ടി ഒന്നും സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. “എന്റെ ഭാവി? ഞാൻ പലതവണ പറഞ്ഞു… എന്റെ കരാർ 2024 വരെയാണ്,” ആൻസലോട്ടി പറഞ്ഞു.