ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ ക്ലബ്ബിൽ ഇതിഹാസ പദവി നേടാൻ കൈലിയൻ എംബപ്പെയ്ക്ക് കഴിവുണ്ടെന്ന് റയൽ മാഡ്രിഡ് മാനേജർ കാർലോ ആഞ്ചലോട്ടി. കഴിഞ്ഞ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്നിൽ നിന്ന് മാഡ്രിഡിലെത്തിയ ഫ്രഞ്ച് ഫോർവേഡ്, സാന്റിയാഗോ ബെർണബ്യൂവിലെ തന്റെ അരങ്ങേറ്റ സീസണിൽ റൊണാൾഡോ നേടിയ 33 ഗോളുകളുടെ നേട്ടത്തിനൊപ്പം എത്തി കഴിഞ്ഞു.

“റയൽ മാഡ്രിഡിൽ റൊണാൾഡോ നേടിയത് നേടാൻ എംബാപ്പെ പ്രാപ്തനാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് – അദ്ദേഹത്തിന് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു. “അതിനർത്ഥം ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ റയൽ മാഡ്രിഡിൽ അദ്ദേഹം ഒരു ഇതിഹാസമായിരിക്കും എന്നാണ്.” ആഞ്ചലോട്ടി പറഞ്ഞു
450 ഗോളുകളുമായി മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണ് റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടത്.