മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമ്രബതിനും പരിക്ക്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടികളുടെ പരമ്പരകളാണ്. ഇപ്പോൾ അവരുടെ പുതിയ സൈനിംഗ് ആയ അമ്രബതിന് പരിക്കേറ്റിരിക്കുകയാണ്. അമ്രബത് മൊറോക്കോ ദേശീയ ടീമിനൊപ്പം ആയിരുന്നു. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ അമ്രബത് ഇപ്പോൾ മൊറോക്കോ സ്ക്വാഡിൽ നിന്ന് പിന്മാറിയിരിക്കുകയാണ്‌. ദേശീയ ടീമിന്റെ അടുത്ത മത്സരങ്ങളിൽ അമ്രബത് കളിക്കില്ല.

458626 Amrabat Morocco Transfer Links Barcelona Atletico

പരിക്ക് എത്ര സാരമുള്ളതാണെന്ന് വ്യക്തമല്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായിരുന്നു അമ്രബതിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിയൊറെന്റിനയിൽ നിന്ന് സൈൻ ചെയ്തത്. ഇതുവരെ താരം യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇപ്പോൾ തന്നെ ലൂക് ഷോ, മേസൺ മൗണ്ട്, മലാസിയ, വരാനെ എന്നിവർ പരിക്കേറ്റ് പുറത്താണ്‌. കൂടാതെ ആന്റണിക്ക് എതിരെ പുതിയ പരാതികൾ വന്ന സാഹചര്യത്തിൽ ആന്റണി ഇനി യുണൈറ്റഡിനായി കളിക്കുമോ എന്നതും സംശയമാണ്.