റാഷ്ഫോർഡ് അഭിമുഖം നൽകുകയായിരുന്നില്ല എന്നോട് സംസാരിക്കുക ആയിരുന്നു വേണ്ടിയിരുന്നത് – അമോറിം

Newsroom

Picsart 24 12 18 16 34 30 233
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം റാഷ്ഫോർഡ് നൽകിയ വിവാദ അഭിമുഖത്തെ കുറിച്ച് സംസാരിച്ചു. മാഞ്ചസ്റ്റർ ഡെർബിയിൽ നിന്ന് ഒഴിവാക്കിയതിന് ശേഷം മാർക്കസ് റാഷ്‌ഫോർഡ് താൻ പുതിയ വെല്ലുവിളികൾ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു.

Picsart 24 12 18 16 33 06 106

ഈ സാഹചര്യത്തെ “അഭിപ്രായം പറയാൻ ബുദ്ധിമുട്ടുള്ള സാഹചര്യം” ആണ് എന്ന് അമോറിം വിശേഷിപ്പിച്ചു. “ഞാൻ ഇതിന് വളരെയധികം പ്രാധാന്യം നൽകിയാൽ, അത് പത്രങ്ങളിൽ വലിയ തലക്കെട്ടുകൾ ഉണ്ടാക്കും, അത് ഒരു പ്രശ്നമല്ലെന്ന് ഞാൻ പറഞ്ഞാൽ, എൻ്റെ നിലവാരം താഴ്ത്തുകയാണ്. അതിനാൽ ഞാൻ ഈ സാഹചര്യം കൈകാര്യം ചെയ്യും.” അമോറിം പറഞ്ഞു.

“റാഷ്ഫോർഡിന്റെ സാഹചര്യത്തിൽ ഞാനാണെങ്കിൽ, ഞാൻ മാനേജരുമായി സംസാരിക്കുകയാണ് ചെയ്യുക.” അമോറിം പറഞ്ഞു.