മാഞ്ചസ്റ്റർ യുണൈറ്റഡ് റൂബൻ അമോറിമിനെ പുതിയ ഹെഡ് കോച്ചായി ഔദ്യോഗികമായി നിയമിച്ചു, 2027 ജൂൺ വരെ കരാറിൽ ആണ് പോർച്ചുഗീസ് പരിശീലകൻ എത്തുന്നത്. ഒരു അധിക വർഷത്തേക്കുള്ള ഓപ്‌ഷനുമുണ്ട്. യൂറോപ്പിലെ ഏറ്റവും മികച്ച യുവ പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അമോറിം, യുണൈറ്റഡിൽ തൻ്റെ റോൾ ഏറ്റെടുക്കുന്ന നവംബർ 11 വരെ സ്പോർട്ടിംഗ് ലിസ്ബണിൽ തുടരും.
39 കാരനായ പോർച്ചുഗീസ് മാനേജർ സ്പോർട്ടിംഗിനെ രണ്ട് പ്രൈമിറ ലിഗ കിരീടങ്ങൾ ഉൾപ്പെടെ സുപ്രധാന വിജയങ്ങളിലേക്ക് നയിച്ചു. 19 വർഷത്തിനിടെ അവരുടെ ആദ്യ ലീഗ് കിരീടം അദ്ദേഹം നേടിക്കൊടുത്തു. നവംബർ 24 ന് ഇപ്‌സ്‌വിച്ച് ടൗണിനെതിരെ യുണൈറ്റഡുമായുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ അദ്ദേഹം ആദ്യമായി ചുമതല ഏറ്റെടുക്കും.
അതുവരെയുള്ള ഇടക്കാലത്തേക്ക് റൂഡ് വാൻ നിസ്റ്റൽറൂയ് മാനേജരായി തുടരും. അമോറിം മുമ്പ് ജോസ് മൗറീഞ്ഞോക്ക് കീഴിൽ ഇൻ്റേൺഷിപ്പ് ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രവർത്തിച്ചിരുന്നു.