അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച ജോലി ചെയ്യും എന്ന് ചെൽസി പരിശീലകൻ

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പുതിയ മാനേജരായി റൂബൻ അമോറിമിന്റെ നിയമനം ക്ലബിന് ഗുണമാകുൻ എന്ന് ചെൽസി പരിശീലകൻ മരെസ്ക. “റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച ജോലി ചെയ്യും” എൻസോ മറെസ്ക പറഞ്ഞു.

Picsart 24 11 01 18 15 46 596

“ഞാൻ നിരവധി സ്പോർടിംഗ് ഗെയിമുകൾ കണ്ടു, അവർ കളിക്കുന്ന രീതി എനിക്കറിയാം. അദ്ദേഹത്തിന്റെ ടീം കളിക്കുന്നത് ഒരു മികച്ച ശൈലിയിലാണ്, അവർ എങ്ങനെ പ്രതിരോധിക്കുന്നു, എങ്ങനെ ആക്രമിക്കുന്നു എന്നതല്ലാം ശ്രദ്ധേയമാണ്. അതിനാൽ ഉറപ്പായും, എനിക്ക് സംശയമില്ല. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ ഒരു വലിയ ജോലി ചെയ്യാൻ പോകുന്നു.” മരെസ്ക പറഞ്ഞു.