ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ നാടകീയമായ വിജയം സ്വന്തമാക്കാൻ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയിരുന്നു. എന്നാൽ ഇന്നലെ മാർക്കസ് റാഷ്‌ഫോർഡിനെയും ഗാർനാച്ചോയെയും ടീമിൽ നിന്ന് ഒഴിവാക്കിയത് വലിയ ചർച്ച ആയിരുന്നു. ഇരുവരും മാച്ച് സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല.
പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇരുവരെയും ഒഴിവാക്കാൻ തീരുമാനിച്ചത് എന്നും അച്ചടക്ക നടപടി അല്ല എന്നും അമോറിം പറഞ്ഞു. “ഇത് ഒരു അച്ചടക്കപരമായ കാര്യമായിരുന്നില്ല. പരിശീലനത്തിലെ മികവ് അടിസ്ഥാനമാക്കി ആണ് ടീം തിരഞ്ഞെടുത്തത്. ഇരുവരും കൂടുതൽ വർക്ക് ചെയ്യേണ്ടതുണ്ട്” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അമോറിം പറഞ്ഞു.
“അടുത്ത ആഴ്ച, അടുത്ത ഗെയിം, അവർ അവരുടെ സ്ഥലങ്ങൾക്കായി പോരാടണം.” അമോറിം പറഞ്ഞു.
“എനിക്ക് ഇത് പ്രധാനമാണ്-പരിശീലനത്തിലെ പ്രകടനം, ഗെയിമുകളിലെ പ്രകടനം, വസ്ത്രധാരണ രീതി, ഭക്ഷണം കഴിക്കുന്ന രീതി, ടീമംഗങ്ങളുമായി ഇടപഴകുന്ന രീതി, നിങ്ങളുടെ ടീമംഗങ്ങളെ പുഷ് നെയ്യ് ന്ന രീതി. ഒരുപാട് കാര്യങ്ങൾ മാറ്റാൻ ആഗ്രഹിക്കുമ്പോൾ നമ്മൾ എല്ലാം നൽകേണ്ടതുണ്ട്” അമോറിം പറഞ്ഞു.
“ഇന്ന്, ടീമിൽ നിന്ന് ആരെയും ഒഴിവാക്കാമെന്നും ഒരുമിച്ച് കളിച്ചാൽ വിജയിക്കാമെന്നും ടീം തെളിയിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.