മാഞ്ചസ്റ്റർ യുണൈറ്റഡും അമദ് ദിയാലോയുമായുള്ള പുതിയ ദീർഘകാല കരാറിനായുള്ള ചർച്ചകൾ വിജയിക്കുന്നതായി റിപ്പോർട്ട്. ഐവേറിയൻ വിംഗർ ക്ലബിൽ തുടരുമെന്ന് ഉറപ്പാക്കിക്കൊണ്ട് 2024 അവസാനിക്കുന്നതിന് മുമ്പ് പുതിയ കരാർ അന്തിമമാക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്. ദിയാലോയുടെ നിലവിലെ കരാർ 2026 വരെ നീട്ടുന്നതിനുള്ള നിലവിലുള്ള വ്യവസ്ഥ ആക്റ്റീവ് ആക്കുന്നതിന് മുമ്പുതന്നെ ഈ പുതിയ കരാർ താരം ഒപ്പുവെക്കും.
മാനേജർ റൂബൻ അമോറിമിൻ്റെ കീഴിൽ മികച്ച പ്രകടനമാണ് അമദ് ഇപ്പോൾ നടത്തുന്നത്. മാഞ്ചസ്റ്റർ ഡർബിയിൽ നേടിയ വിജയ ഗോളുൾപ്പെടെ മിന്നുന്ന ഫോമിലാണ് ഡിയല്ലോ. 22-കാരൻ അമോറിമിൻ്റെ ഫോർമേഷനിൽ അവിഭാജ്യ ഘടകമായി മാറുന്നുണ്ട്. ദീർഘകാലമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം അമദ് ഉണ്ടെങ്കിലും ഈ സീസണിൽ ആണ് താരത്തിന് കഴിവ് തെളിയിക്കാൻ അർഹമായ അവസരം ലഭിച്ചത്.