ഷെഡ്യൂളിന് മുമ്പേ അമദ് ഡിയല്ലോ, പരിക്ക് മാറി തിരികെ എത്തും എന്ന് സൂചന. ഈ സീസണിൽ ഇനി കളിക്കില്ല എന്ന് കരുതിയിരുന്ന താരം സീസൺ അവസാനിക്കുന്നതിന് മുമ്പ് തിരിച്ചെത്തുമെന്ന് പരിശീലകൻ പ്രതീക്ഷ പങ്കിട്ടു.

മാഞ്ചസ്റ്റർ യുണൈറ്റഡ് വിംഗർ അമദ് ഡിയല്ലോ തന്റെ റിക്കവറി വേഗത്തിൽ ആക്കുകയാണ്. നിലവിൽ അദ്ദേഹം ഷെഡ്യൂളിന് മുന്നിലാണ്. ക്ലബ്ബിന്റെ മെഡിക്കൽ സ്റ്റാഫ് ജാഗ്രത പാലിക്കുകയും അദ്ദേഹത്തിന്റെ തിരിച്ചുവരവിൽ തിടുക്കം കാണിക്കാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, മെയ് മാസത്തോടെ അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
അമദിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം യുണൈറ്റഡ് മാനേജർ റൂബെൻ അമോറിം സ്ഥിരീകരിച്ചു, “അമദിന് ഈ സീസണിൽ കളിക്കാൻ കഴിയുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, അവൻ ശ്രമിക്കുന്നുണ്ട്. എപ്പോഴാണെന്ന് എനിക്കറിയില്ല, പക്ഷേ ഞങ്ങൾക്ക് അതിൽ ശരിക്കും ആത്മവിശ്വാസമുണ്ട്.” അമോറിം പറഞ്ഞു.