അമദ് തിരികെയെത്തി, മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം

Newsroom

അമദ് ദിയാലോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയ സമനില ഗോൾ ആഘോഷിക്കുന്നു
Download the Fanport app now!
Appstore Badge
Google Play Badge 1

അമദ് ദിയാലോ പരിക്ക് മാറി തിരികെ എത്തി. ഈ സീസണിൽ ഇനി കളിക്കില്ല എന്ന് കരുതിയിരുന്ന താരം ഈ ആഴ്ച പരിശീലനത്തിൽ തിരിച്ചെത്തും. യൂറോപ്പ സെമിയിൽ കളിക്കാൻ സാധ്യത ഇല്ല എങ്കിലും യുണൈറ്റഡ് ഫൈനലിൽ എത്തുക ആണെങ്കിൽ അമദിന്റെ സേവനം ലഭ്യമാകും.

amad

അമദിന്റെ തിരിച്ചുവരവ് യുണൈറ്റഡിന് ആത്മവിശ്വാസം നൽകും. ഈ സീസണ ബ്രൂണോ കഴിഞ്ഞാൽ അറ്റാക്കിൽ ഏറ്റവും തിളങ്ങിയ താരം അമദ് ആയിരുന്നു. യുണൈറ്റഡ് അത്ലറ്റിക് ബിൽബാവോയെ ആണ് യൂറോപ്പ സെമിയിൽ നേരിടുന്നത്.