ഇബ്രയെ പോലെയും റൊണാൾഡോയെ പോലെയും സ്വയം പുകഴ്ത്താൻ താനില്ല എന്ന് മെസ്സി

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഇബ്രാഹിമോവിച് എന്നിവർ അവരെ കുറിച്ച് തന്നെ മഹത്വം പറയുന്നത് പോലെ താൻ പറയില്ല എന്ന് ബാഴ്സലോണ താരം ലയണൽ മെസ്സി. സ്പാനിഷ് മാധ്യമമായ മാഴ്സക്ക് നൽകിയ അഭിമുഖത്തിലാണ് താൻ സ്വയം പുകഴ്ത്തില്ല എന്ന് മെസ്സി പറഞ്ഞത്. ഇബ്രയും റൊണാൾഡോയും ഇങ്ങനെ ചെയ്യുന്നതിലുള്ള അഭിപ്രായം ചോദിച്ചപ്പോൾ ആയിരുന്നു മെസ്സിയുടെ മറുപടി.

തന്നെ കുറിച്ച് ജനങ്ങൾ സംസാരിക്കുന്നതാണ് എനിക്ക് ഇഷ്ടം. താൻ എന്താണെന്ന് തനിക്ക് അറിയാം. താൻ എന്തു ചെയ്തെന്നും തനിക്ക് എന്ത് ചെയ്യാനാകുമെന്നും ബോധ്യമുണ്ട്‌. പക്ഷെ അതൊക്കെ പുറത്ത് പറഞ്ഞ് നടക്കാതെ ഉള്ളിൽ വെക്കാൻ ആണ് തന്റെ ഇഷ്ടം. സ്വയം പുകഴ്ത്തുന്നവർക്ക് പുകഴ്ത്താം. പക്ഷെ താൻ അത് ചെയ്യില്ല എന്ന് മെസ്സി പറഞ്ഞു. തനിക്ക് ടീമിനെ കുറിച്ച് മാത്രമെ സംസാരിക്കൻ ഇഷ്ടമുള്ളൂ എന്നും മെസ്സി പറഞ്ഞു.

Previous articleഐ.പി.എല്ലിൽ ചരിത്രം, വനിത സപ്പോർട്ടിങ് സ്റ്റാഫുമായി റോയൽ ചലഞ്ചേഴ്‌സ്
Next articleസീസൺ തുടങ്ങുന്നു, പ്രതീക്ഷകളുടെ ഭാരവുമായി വീണ്ടും കേരള ബ്ലാസ്റ്റേഴ്സ്