അഖിലേന്ത്യ പോസ്റ്റല്‍ ഫുട്ബോള്‍ , സെമിയില്‍ കേരളം കര്‍ണ്ണാടകയെ നേരിടും

Sports Correspondent

32ാമത് അഖിലേന്ത്യാ പോസ്റ്റല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ തമിഴ്നാട്, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവര്‍ക്ക് വിജയം. ഇന്നു (30.10.18)നടന്ന മത്സരങ്ങളില്‍ തമിഴ്നാട് മധ്യപ്രദേശിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. ഡൽഹി മൂന്നു ഗോളുകൾക്ക് കർണ്ണാടകയോട് പരാജയപ്പെട്ടു.. പശ്ചിമ ബംഗാൾ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉത്തര പ്രദേശിനെ പരാജയപ്പെടുത്തി. നാളെ മത്സരങ്ങളില്ല. വിശ്രമ ദിവസമാണ്.

01. 11. 2018 രാ ന് നടക്കുന്ന സെമി ഫൈനൽ മത്സരങ്ങളിൽ 7.30 ന് തമിഴ്നാട് പശ്ചിമ ബംഗാളിനെയും 9.30 ന് കേരളം കർണാടകയെയും നേരിടും. ഫൈനൽ മത്സരങ്ങൾ 02.11.2018 ന് ഉച്ചക്ക് 2.30 ന് നടക്കും.