കൊറോണ കാരണം പകുതിക്ക് ഉപേക്ഷിക്കപ്പെട്ട ലീഗാണ് ഹോളണ്ടിലേത്. ഡച്ച് ലീഗിൽ ആരെയും ചാമ്പ്യൻസായി പ്രഖ്യാപിച്ചിരുന്നില്ല. റിലഗേഷനും വേണ്ടെന്നു വെച്ചു. എന്നാൽ അടുത്ത വർഷത്തേക്കുള്ള ചാമ്പ്യൻസ് ലീഗ് യോഗ്യത നകിയത് അവിടെ വിവാദമായിരിക്കുകയാണ്. ലീഗിൽ നിന്ന് അയാക്സിന് നേരിട്ട് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത ലഭിച്ചു. AZ ആൽക്മാറിന് ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് യോഗ്യതയും.
എന്നാൽ ഈ തീരുമാനം ശരിയല്ല എന്നും തങ്ങളാണ് ഗ്രൂപ്പ് ഘട്ടം അർഹിക്കുന്നത് എന്നും ആൽക്മാർ പറയുന്നു. ലീഗ് അവസാനിക്കുന്ന സമയത്ത് ഇരു ടീമുകൾക്കും തുല്യ പോയന്റ് ആയിരുന്നു. ഗോൾ ഡിഫറൻസിൽ മാത്രമായിരുന്നു അയാക്സ് മുന്നിൽ ഉണ്ടായിരുനന്നത്. എന്നാൽ ഒന്നാം സ്ഥാനത്തിന് കണക്കാക്കേണ്ടത് ഗോൾ ഡിഫറൻസിൽ ആയിരുന്നില്ല എന്ന് ആൽക്മാർ പറയുന്നു. ലീഗിൽ ഇത്തവണ രണ്ട് തവണ അയാക്സിനെ തങ്ങൾ തോൽപ്പിച്ചിട്ട്യ്ണ്ട് എന്നും ഹെഡ് ടു ഹെഡ് ആണ് സ്ഥാനം നിർണയിക്കാൻ ഉപയോഗിക്കേണ്ടത് എന്നും ആൽക്മാർ പറഞ്ഞു. ഇത് ചൂണ്ടി കാണിച്ച് യുവേഫക്ക് പരാതിയും നൽകി.