“അലിസൺ തന്നെക്കാൾ ഒരുപടി മുന്നിൽ” – എഡേഴ്സൺ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂൾ ഗോൾകീപ്പർ അലിസൺ തന്നെക്കാൾ മികച്ച ഗോൾ കീപ്പർ ആണെന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾകീപ്പർ എഡേഴ്സൺ. ഇരുവരും ബ്രസീൽ ദേശീയ ടീമിനൊപ്പം ആണ് ഇപ്പോൾ ഉള്ളത്. ബ്രസീൽ ടീമിൽ അലിസൺ ആണ് ഒന്നാം നമ്പർ. എഡേഴ്സൺ ബെഞ്ചിലാണ് അധികവും ഉണ്ടാവാറുള്ളത്. എന്നാൽ അലിസൺ ഒന്നാം സ്ഥാനം അർഹിക്കുന്നുണ്ട് എന്ന് എഡേഴ്സൺ പറഞ്ഞു.

ബാഴ്സലോണയുടെ ഗോൾ കീപ്പർ ആയ ടെർ സ്റ്റേഗൻ, ലിവർപൂളിന്റെ വല കാക്കുന്ന അലിസൺ, പിന്നെ താൻ, ഞങ്ങൾ മൂന്നു പേരുമാണ് ഇപ്പോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാർ എന്ന് എഡേഴ്സൺ പറഞ്ഞു. ഇതിൽ അലിസണ് തന്നെക്കാളും ടെർ സ്റ്റേഗനേക്കാളും ഒരുപടി മുന്നിൽ ആണെന്നും എഡേഴ്സൺ പറഞ്ഞു.