തുടർച്ചയായി ഒൻപതാം മത്സരത്തിലും ക്ലീൻ ഷീറ്റ്, വൻ മതിലായി അലിസൺ

നിലവിലെ ഫോമിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോളി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത്- ബ്രസീലിന്റെ അലിസൺ ബെക്കർ. ഇന്ന് അർജന്റീനയ്ക്ക് എതിരായ എതിരില്ലാത്ത 2 ജയത്തിലും ക്ലീൻ ഷീറ്റ് നേട്ടം ആവർത്തിച്ച താരം പൂർത്തിയാക്കിയത് തന്റെ തുടർച്ചയായ ഒൻപതാം ക്ലീൻ ഷീറ്റ്.

ലിവർപൂളിലേക്ക് മാറിയതോടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലേക്കാണ് താരം ഉയർന്നത്. അവർക്കൊപ്പം ചാമ്പ്യൻസ് ലീഗ് ജയിക്കുകയും ചെയ്തു. ഈ 9 ക്ലീൻ ഷീറ്റുകളിൽ 3 എണ്ണം ലിവർപൂളിന് ഒപ്പമായിരുന്നു. ബാഴ്സകെതിരെ ആൻഫീൽഡിൽ അത്ഭുതം തീർത്ത മത്സരത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്ക് ജയിച്ച മത്സരസത്തിലാണ് തുടക്കം. പിന്നീട് സ്പർസിനെതിരെയുള്ള ഫൈനലിലും താരം ക്ലീൻ ഷീറ്റ് നിലനിർത്തി.

കോപ്പയിൽ ഇതുവരെ ബ്രസീലിന്റെ വലയിലേക്ക് ഒരു ഗോൾ കടക്കാൻ അലിസൺ അനുവദിച്ചില്ല. കോപ്പ അമേരിക്ക കൂടെ നേടിയാൽ ബാലൻ ഡോർ പോരാട്ടത്തിൽ ഈ മുൻ റോമ ഗോളിയും കൂടെ ഉണ്ടാകും.

Previous article2007നു ശേഷം വീണ്ടുമൊരു ക്ലാസ്സിക് പോരാട്ടം, അന്ന് കളിച്ചവരിൽ ബാക്കിയായത് രണ്ടേ രണ്ടു പേർ
Next articleആഫ്രിക്കൻ നാഷൺസ് കപ്പ്, പ്രീക്വാർട്ടർ ലൈനപ്പായി