സൗദി പ്രോ ലീഗിൽ അൽ-അഹ്‌ലിക്കെതിരെ അൽ-നസർ 3-2 എന്ന നാടകീയ വിജയം നേടി. ഇന്ന് 45 മിനുറ്റിലധികം 10 പേരുമായി കളിച്ചാണ് അൽ നസർ ഇന്ന് ജയിച്ചത്. 32-ാം മിനിറ്റിൽ ജോൺ ഡുറാൻ അൽ-നസറിനായി ആദ്യ ഗോൾ നേടി. എന്നാൽ 47-ാം മിനിറ്റിൽ മുഹമ്മദ് സിമാകന് ചുവപ്പ് കാർഡ് ലഭിച്ചതോടെ അൽ-അഹ്‌ലിക്ക് പ്രതീക്ഷകൾക്ക് വന്നു.
![1000829173](https://fanport.in/wp-content/uploads/2025/02/1000829173-1024x683.jpg)
80-ാം മിനിറ്റിൽ അയ്മാൻ യഹ്‌യയിലൂടെ അൽ-നസർ ലീഡ് വർദ്ധിപ്പിച്ചു. 78-ാം മിനിറ്റിൽ ഇവാൻ ടോണി അൽ-അഹ്‌ലിക്കായി ഒരു ഗോൾ നേടി, പക്ഷേ 88-ാം മിനിറ്റിൽ ഡുറാൻ വീണ്ടും ഒരു ഗോൾ നേടി വിജയം ഉറപ്പിച്ചു. സ്റ്റോപ്പേജ് സമയത്ത് സാദ് അൽ-നബിത് (90+8’) അൽ അഹ്ലിയുടെ രണ്ടാം ഗോൾ നേടി, പക്ഷേ അപ്പോഴേക്കും അൽ-നാസർ മൂന്ന് പോയിന്റുകൾ ഉറപ്പിച്ചിരുന്നു