റൊണാൾഡോക്ക് ഗോളും അസിസ്റ്റും, അൽ നസർ വിജയം തുടരുന്നു

Newsroom

ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ നസറും വിജയം തുടരുന്നു. ഇന്ന് അൽ ഖലീജിനെ ഹോം മത്സരത്തിൽ നേരിട്ട അൽ നസർ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയിച്ചു. 26ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണ് അൽ നസറിന് ലീഡ് നൽകിയത്. ഖരീബിന്റെ പാസിൽ നിന്നായിരുന്നു റൊണാൾഡോയുടെ ഗോൾ. 2023ൽ റൊണാൾഡോയുടെ 44ആം ഗോളായിരുന്നു ഇത്.

റൊണാൾഡോ 23 11 05 01 27 15 331

രണ്ടാം പകുതിയിൽ ലപോർടെ കൂടെ ഗോൾ നേടിയതോടെ അൽ നസർ വിജയം ഉറപ്പിച്ചു. അൽ നസറിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത്. ഈ വിജയത്തോടെ അൽ നസർ 12 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. 32 പോയിന്റുമായി അൽ ഹിലാൽ ആണ് ലീഗിൽ ഒന്നാമത് നിൽക്കുന്നത്.