സൗദി പ്രോ ലീഗിലെ തുടർച്ചയായി തൃപ്തികരമല്ലാത്ത പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകൻ ലൂയിസ് കാസ്ട്രോയെ പുറത്താക്കിയ കാര്യം അൽ നസർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

എസി മിലാൻ്റെ മുൻ പരിശീലകനായ സ്റ്റെഫാനോ പിയോളി, മാനേജർ റോൾ ഏറ്റെടുക്കാൻ അൽ-നാസറുമായി വിപുലമായ ചർച്ചയിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എ സി മിലാനെ മുമ്പ് ലീഗ് കിരീടം നേടാൻ സഹായിച്ച പരിശീലകൻ ആണ് പിയോളി.