ബ്രസീലിനെ തോൽപ്പിച്ച അബൂബക്കാറും അൽ നാസർ ക്ലബിൽ ഉണ്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ അൽ നാസർ ക്ലബ് ലോക ശ്രദ്ധയിൽ എത്തിയിരിക്കുകയാണ്. യൂറോപ്പിലെ ലീഗുകൾ എല്ലാം പിന്തുടരുന്നത് പോലെ സൗദി പ്രോ ലീഗും ഫുട്ബോൾ ആരാധകർ പിന്തുടരുന്നത് കാണാൻ ഇനി സാധിക്കും.
1955-ൽ ആയിരുന്നു അൽ നാസർ ക്ലബ് നിലവിൽ വന്നത്. രൂപ്പീകരിച്ച ആദ്യ സീസണിൽ തന്നെ സൗദി ലീഗ് കിരീടം അൽ നാസർ നേടിയിരുന്നു. ഇതുവരെ ആകെ ഒമ്പത് ലീഗ് കിരീടങ്ങൾ അൽ നാസറിന് ഉണ്ട്. 15 കിരീടങ്ങൾ നേടിയ അൽ ഹിലാൽ മാത്രമാണ് കിരീടങ്ങളുടെ എണ്ണത്തിൽ അൽ നാസറിനു മുന്നിൽ ഉള്ളത്. എന്നാൽ അവസാന മൂന്ന് സീസണിൽ അൽ നാസറിന് ലീഗ് കിരീടം ഒന്നും നേടാൻ ആയിട്ടില്ല.
റിയാദിൽ നിന്ന് ആണ് ക്ലബ് എന്നത് കൊണ്ട് തന്നെ മലയാളി പ്രവാസികൾക്ക് റൊണാൾഡോയുടെ കളികൾ നേരിട്ട് കാണാൻ ആകും എന്നതും ഈ നീക്കത്തിലൂടെ നടക്കുന്ന വലിയ കാര്യമാണ്.
ലയണൽ മെസ്സിയുടെ അർജന്റീനയെ ലോകകപ്പിൽ തോൽപ്പിച്ച സൗദിയുടെ ലോകകപ്പ് ടീമിലെ ആറ് താരങ്ങൾ അൽ നാസറിനായി കളിക്കുന്നുണ്ട്. അന്ന് അർജന്റീനക്ക് എതിരെ ഇറങ്ങിയ അൽ ഗന്നാമും അബ്ദുല്ല അൽ അമ്രിയും റൊണാൾഡോക്ക് ഒപ്പം അൽ നാസറിൽ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും.
കാമറൂണിന്റെ ലോകകപ്പ് ഹീറോയും ക്യാപ്റ്റനും ആയ വിൻസെന്റ് അബൂബക്കർ മുൻ ബ്രസീൽ മിഡ്ഫീൽഡർ ലൂയിസ് ഗുസ്താവോ,_അർജന്റീന താരം പിറ്റി മാർട്ടിനെസ്, മുമ്പ് ആഴ്സണലിന്റെയും നാപോളിയുടെയും വല കാത്ത ഗോൾകീപ്പർ ഡേവിഡ് ഓസ്പിന, മുൻ ബെൻഫിക ഫീർവേഡ് ഫോർവേഡ് ടാലിസ്ക എന്നിവരും റൊണാൾഡോക്ക് ഒപ്പം അൽ നാസറിൽ ഇറങ്ങും.
അൽ നാസർ ഇപ്പോൾ ലീഗിൽ രണ്ടാം സ്ഥാനത്ത് ആണ്. ഒന്നാമതുള്ള അൽ ഷബാബിനെക്കാൾ രണ്ട് പോയിന്റിന് പിറകിലാണ് അവർ. ടീമിനെ ഒന്നാമത് എത്തിക്കുക ആകും റൊണാൾഡോയുടെ ആദ്യ ദൗത്യം.