ബാഴ്സലോണയുടെ യുവതാരം ഉനായ് ഹെർണാണ്ടസ് അൽ ഇത്തിഹാദിലേക്ക്

Newsroom

Picsart 25 01 28 21 47 47 418

എഫ്‌സി ബാഴ്‌സലോണയിൽ നിന്ന് 20കാരനായ മിഡ്‌ഫീൽഡർ ഉനായ് ഹെർണാണ്ടസിനെ സ്വന്തമാക്കാൻ അൽ-ഇത്തിഹാദ് ധാരണയിൽ എത്തി. €4.5 മില്യൺ ഫീസ് ബാഴ്സലോണക്ക് ലഭിക്കും., €500,000 അധിക പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ആഡ്-ഓണുകളും ബൈ ഓൺ ക്ലോസും ബാഴ്സലോണ കരാറിൽ വെക്കും.

Picsart 25 01 28 21 46 57 953

2004 ഡിസംബർ 14 ന് സ്പെയിനിലെ ജനിച്ച ഉനായ് ഹെർണാണ്ടസ്, ക്ലബ്ബിന്റെ ബി ടീമായ ബാഴ്‌സലോണ അത്‌ലറ്റിക്കിനായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2023-2024 സീസണിൽ, അദ്ദേഹം 38 മത്സരങ്ങളിൽ പങ്കെടുത്തു, 10 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങൾ നിരവധി ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.