സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഹാദ് അവരുടെ പരിശീലകൻ നുനോ എസ്പിരിറ്റോയെ പുറത്താക്കി. സൗദി ലീഗിലെ മോശം പ്രകടനം കാരണമാണ് എസ്പിരിറ്റോയെ അൽ ഇത്തിഹാദ് പുറത്താക്കിയത്. ഈ സീസണിൽ ഇതുവരെ ആകെ അഞ്ച് ലീഗ് മത്സരങ്ങൾ മാത്രമേ അൽ ഇത്തിഹാദിന് വിജയിക്കാൻ ആയിരുന്നുള്ളൂ. നിലവിലെ സൗദി ലീഗ് ചാമ്പ്യന്മാരാണ് അൽ ഇത്തിഹാദ്.
നേരത്തെ പരിശീലകനും ടീമിലെ പ്രധാന താരങ്ങളും തമ്മിൽ അസ്വാരസ്യം ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എസ്പിരിറ്റോയുടെ ഡിഫൻസിൽ ഊന്നിക്കളിക്കുന്ന ടാക്റ്റിക്സുകൾ ബെൻസീമയെയും കാന്റെയെയും പോലുള്ള താരങ്ങൾക്ക് താരങ്ങൾക്ക് നീരസം ഉണ്ടാക്കിയിരുന്നു. താരങ്ങളെ തൃപ്തിപ്പെടുത്തുക എന്നത് കൂടെ ഈ പുറത്താക്കലിന് പിന്നിലുണ്ട്. പകരം യൂറോപ്പിൽ നിന്ന് ഒരു വലിയ പരിശീലകനെ തന്നെ അൽ ഇത്തിഹാദ് ഉടൻ കൊണ്ടുവരുമെന്ന് അറേബ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പാനിഷ് പരിശീലകൻ ലോപെറ്റിഗി ആണ് അടുത്ത പരിശീലകൻ ആവാൻ സാധ്യതയുള്ള പേരുകളിൽ പ്രമുഖൻ.