ഇന്ന് സൗദി ലീഗിൽ കണ്ട മത്സരം ഏത് ഫുട്ബോൾ പ്രേമിയേയും ആവേശത്തിൽ ആക്കിയ മത്സരമായിരുന്നു. ജിദ്ദയിൽ അൽ ഇത്തിഹാദും അൽ ഹിലാലും ഏറ്റുമുട്ടിയപ്പോൾ പിറന്നത് അത്രയ്ക്ക് തീപ്പാറിയ പോരാട്ടമാണ്. അൽ ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ അൽ ഹിലാൽ 1-3ന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. അൽ ഇത്തിഹാദിന്റെ ഈ സീസണിലെ ആദ്യ പരാജയമാണിത്.
ഇന്ന് മത്സരത്തിന്റെ 16ആം മിനുട്ടിൽ റൊമാരിനോയുടെ ഗോളിലൂടെ ഇത്തിഹാദ് ആണ് ലീഡ് എടുത്തത്. ഇതിന് 20ആം മിനുട്ടിൽ മിട്രോവിചിന്റെ വക സമനില ഗോൾ വന്നു. അൽ ഇത്തിഹാദ് ഈ സീസണിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. എങ്കിലും ആദ്യ പകുതി ഇത്തിഹാദിനൊപ്പം നിന്നു. 38ആം മിനുട്ടിൽ കരീം ബെൻസീമയിലൂടെ ഇത്തിഹാദ് ലീഡ് തിരികെയെടുത്തു. ആദ്യ പകുതി അവസാനിക്കും മുമ്പ് ഹംദള്ളയിലൂടെ അവർ മൂന്നാം ഗോളും നേടി. മിലിങ്കോവിച് സാവിചിന്റെ അബദ്ധത്തിൽ നിന്നാണ് ഈ ഗോൾ വന്നത്. സ്കോർ 3-1.
രണ്ടാം പകുതിയിൽ തീർത്തും വ്യത്യസ്ഥമായ അൽ ഹിലാലിനെ കാണാൻ ആയി. 60ആം മിനുട്ടിലെ മിട്രോവിചിന്റെ ഗോൾ അവരെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. സ്കോർ 3-2. 65ആം മിനുട്ടിൽ ഹിലാലിന് അനുകൂലമായി പെനാൾട്ടി. അതും മിട്രോവിച് ലക്ഷ്യത്തിൽ എത്തിച്ച് ഹാട്രിക് തികച്ചു. ഒപ്പം സമനിലയും. സ്കോർ 3-3.
Salem Al Dawsari pokes home a 4th for Al Hilal👊
Not a bad celebration either… 🕺#yallaRSL #RoshnSaudiLeague pic.twitter.com/wEqTpUiwMz
— Roshn Saudi League (@SPL_EN) September 1, 2023
അൽ ഹിലാൽ എന്നിട്ടും അറ്റാക്ക് തുടർന്നു. 71ആം മിനുട്ടിൽ മിലിങ്കോവിച് സാവിചിന്റെ അസിസ്റ്റിൽ ജിന്ന് സൗദി താരം അൽ ദാസ്റിയിലൂടെ അൽ ഹിലാൽ കളിയിൽ ആദ്യമായി ലീഡ് എടുത്തു. ഈ ഗോൾ വിജയ ഗോളായും മാറി.
ഈ വിജയത്തോടെ അൽ ഹിലാലിൽ ലീഗിൽ ഒന്നാമത് എത്തി. 12 പോയിന്റുമായി ഒന്നാമത് നിന്നിരുന്ന ഇത്തിഹാദിനെ അൽ ഹിലാൽ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി. അൽ ഹിലാലിന് 13 പോയിന്റാണ് ഉള്ളത്.