പരിക്കിൽ നിന്ന് മോചിതനായെങ്കിലും ബ്രസീലിയൻ താരം നെയ്മറെ സൗദി പ്രോ ലീഗിലേക്ക് രജിസ്റ്റർ ചെയ്യാതിരിക്കാൻ അൽ-ഹിലാൽ തീരുമാനിക്കുന്നതായി റിപ്പോർട്ട്. ഒരു വർഷം നീണ്ട അഭാവത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയെങ്കിലും, നെയ്മർ ഫിറ്റ്നസ് വെല്ലുവിളികൾ നേരിടുന്നത് തുടരുന്നു, ഇത് അദ്ദേഹത്തിൻ്റെ ലഭ്യതയെയും പ്രകടനത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഇതാണ് അൽ ഹിലാൽ താരത്തെ ലീഗ് മത്സരങ്ങൾക്ക് ആയി രജിസ്റ്റർ ചെയ്യാതിരിക്കാൻ കാരണം.
ഏറെ പ്രതീക്ഷകളോടെ അൽ-ഹിലാലിനൊപ്പം ചേർന്ന 32-കാരൻ, നീണ്ടുനിൽക്കുന്ന പരിക്കിൻ്റെ ദുരിതങ്ങൾ കാരണം ഇതുവരെ ടീമിനായി കാര്യമായ സംഭാവനകൾ നൽകിയിട്ടില്ല.
സൗദി ലീഗ് സീസണിൻ്റെ ആദ്യ പകുതിയിലും താരത്തെ ക്ലബ് ലീഗിനായി റജിസ്റ്റർ ചെയ്യേണ്ടതിരുന്നില്ല. ശേഷിക്കുന്ന ആറ് മാസത്തെ കരാറിൻ്റെ കാലാവധി പൂർത്തിയാക്കുന്നത് വരെ നെയ്മറിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാനാകും.