അൽ ഹിലാലിനായി അരങ്ങേറ്റത്തിൽ തന്നെ മിട്രോവിച് ഗോൾ നേടി

Newsroom

ഇന്ന് അൽ ഹിലാലിന് ആയി അരങ്ങേറ്റം നടത്തിയ മിട്രോവിച് ഗോളുമായി തന്റെ സൗദിയിലെ കരിയർ തുടങ്ങി. ഇന്ന് ലീഗ് മത്സരത്തിൽ എവേ ഗ്രൗണ്ടിൽ വെച്ച് അൽ റയീദിനെ നേരിട്ട അൽ ഹിലാൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചു. അൽ ഹിലാലിനായി മിട്രോവിച് ഒരു ഗോളും സലീൻ അൽ ദസരി ഇരട്ട ഗോളുകളും നേടി.

Picsart 23 08 25 01 10 49 630

മത്സരത്തിൽ 42ആം മിനുട്ടിൽ ആണ് മിട്രോവിച് ഗോൾ നേടിയത്. റൂബൻ നെവസ് ആയുരുന്നു ആ അവസരം ഒരുക്കിയത്‌. രണ്ടാം പകുതിയിൽ 56ആം മിനുട്ടിലും 69ആം മിനുട്ടിലും ആയിരുന്നു അൽ ദസാരിയുടെ ഗോൾ. ഇതിനു ശേഷം 76ആം മിനുട്ടിൽ ഹിലാലിന്റെ സാവിച് ചുവപ്പ് കാർഡ് കണ്ട് കളം വിട്ടും. പിന്നാലെ റയീദിന്റെ ഗോൺസാലസും ചുവപ്പ് കണ്ടു. അപ്പോഴും സ്കോർ 3-0. 90ആം മിനുട്ടിൽ ഹംദാനും കൂടെ ഗോൾ നേടിയതോടെ അൽ ഹിലാൽ വിജയം പൂർത്തിയാക്കി.

3 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏഴ് പൊയിന്റുമായി ലീഗിൽ രണ്ടാം സ്ഥനത്താണ് അൽ ഹിലാൽ ഉള്ളത്.