അൽ ഹിലാലിന്റെ വലിയ സൈനിംഗ് ആയ നെയ്മറിന്റെ അരങ്ങേറ്റം നടക്കാൻ ഇനിയും വൈകും. സെപ്റ്റംബർ 15 ആകും നെയ്മർ അരങ്ങേറ്റം നടത്താൻ എന്ന് അൽ ഹിലാൽ പരിശീലകൻ ജോർഗെ ജീസസ് പറഞ്ഞു. നെയ്മർ പരിക്ക് കാരണം കഷ്ടപ്പെടുക ആണെന്നും മാച്ച് ഫിറ്റ്നസിൽ എത്താൻ ഇനിയും സമയം എടുക്കും എന്നും പരിശീലകൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ പി എസ് ജിക്ക് ആയി കളിക്കവെ പരിക്കേറ്റ ശേഷം ഇതുവരെ നെയ്മർ കളത്തിൽ ഇറങ്ങിയിട്ടില്ല.
മാച്ച് ഫിറ്റ്നസിൽ നിന്നും ഏറെ അകലയാണ് നെയ്മർ എന്നും അദ്ദേഹത്തിന് സമയം നൽകണം എന്നും അൽ ഹിലാൽ പരിശീലകൻ പറഞ്ഞു. ഇന്നലെ അൽ ഹിലാൽ നെയ്മറിനെ ഔദ്യോഗികമായി ആരാധാകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. 100 മില്യണോളം നൽകിയാണ് നെയ്മറിനെ പി എസ് ജിയിൽ നിന്ന് അൽ ഹിലാൽ സ്വന്തമാക്കിയത്.
നെയ്മർ ഇപ്പോൾ ബ്രസീൽ സ്ക്വാഡിൽ ഉണ്ടെങ്കിലും ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ആയി താരം ബ്രസീലിനൊപ്പം ചേരില്ല. പരിക്ക് വിവരം അറിയാതെയാണോ ബ്രസീൽ താരത്തെ ടീമിൽ എടുത്തത് എന്ന് അൽ ഹിലാൽ കോച്ച് ചോദിച്ചു. ഇനി ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞാകും നെയ്മർ കളത്തിൽ ഇറങ്ങുക.