അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനൽ, അൽ ഹിലാൽ അൽ നസറിന്റെ എതിരാളികൾ

Newsroom

അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പ് ഫൈനൽ തീരുമാനം ആയി. ഇന്നലെ രണ്ടാം സെമി ഫൈനലിൽ അൽ ഹിലാൽ അൽ ശബാബിനെ തോൽപ്പിച്ച് കൊണ്ട് ഫൈനൽ ഉറപ്പിച്ചു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു അൽ ഹിലാലിന്റെ വിജയം. തീർത്തും ഏകപക്ഷീയമായിരുന്നു മത്സരം. 9ആം മിനുട്ടിൽ കന്നോയിലൂടെ അൽ ഹിലാൽ ലീഡ് എടുത്തു.

അൽ ഹിലാൽ 23 08 10 10 09 54 721

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മാൽകോം അൽ ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ശബാബ് കുലറിലൂടെ ഒരു ഗോൾ മടക്കിയത് കളി ആവേശകരമാക്കി. എന്നാൽ അവർക്ക് സമനില ഗോൾ കണ്ടെത്താൻ ആയില്ല. 90ആം മിനുട്ടിൽ അൽ ഹംദാന്റെ ഗോൾ അൽ ഹിലാലിന്റെ വിജയം ഉറപ്പിച്ചു.

ഇനി ഓഗസ്റ്റ് 12ന് അൽ ഹിലാൽ ഫൈനലിൽ അൽ നസറിനെ നേരിടും. ഇറാഖി ക്ലബായ അൽ ഷൊർതയെ തോൽപ്പിച്ച ശേഷമാണ് അൽ നസർ ഫൈനലിൽ എത്തിയത്.