പ്രതീക്ഷയോടെ അൽ ഹിലാൽ, 3500 കോടി ഓഫർ ഇപ്പോഴും മെസ്സിക്ക് മുന്നിൽ

Newsroom

Updated on:

ലയണൽ മെസ്സി പി എസ് ജി വിടും എന്ന് ഉറപ്പായതോടെ സൗദി അറേബ്യയിലേക്ക് താരത്തെ എത്തിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് അൽ ഹിലാൽ. ഒരു മാസം മുമ്പ് മെസ്സിക്ക് ആയി വമ്പൻ ഓഫർ സൗദി ക്ലബ് അൽ ഹിലാൽ മുന്നിൽ വെച്ചിരുന്നു. 400 മില്യൺ യൂറോ പ്രതിവർഷം മെസ്സിക്ക് വേതനമായി ലഭിക്കുന്ന ഓഫറാണ് അൽ ഹിലാൽ മെസ്സിക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ഏകദേശം 3500 കോടിക്ക് മുകളിൽ വരും ഇത്. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ലഭിച്ച അൽ നസറിലെ ഓഫറിനേക്കാൾ ഇരട്ടിയോളം ആണ് മെസ്സിക്ക് മുന്നിൽ ഉള്ള ഓഫർ. ആ ഓഫർ ഇപ്പോഴും നിലവിൽ ഉണ്ട്.

മെസ്സി 23 02 08 12 04 59 957

എന്നാൽ ഇതുവരെ മെസ്സി ഈ ഓഫറിനോട് പ്രതികരിച്ചിട്ടില്ല. മെസ്സി യൂറോപ്പിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ബാഴ്സലോണയിലേക്ക് മടങ്ങി പോകാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ അവിടെ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. അതുകൊണ്ട് മെസ്സിയെ തിരികെ കൊണ്ടുവരിക ബാഴ്സക്ക് എളുപ്പമാകില്ല. ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുകയാണ് അൽഹിലാൽ ഇപ്പോൾ.

ലയണൽ മെസ്സി കൂടെ സൗദി അറേബ്യയിൽ എത്തിയാൽ അത് ഏഷ്യൻ ഫുട്ബോളിന് തന്നെ വലിയ ഊർജ്ജമാകും. ഒപ്പം വീണ്ടും മെസ്സി റൊണാൾഡോ റൈവൽറി കാണാനും ഫുട്ബോൾ ആരാധകർക്ക് അവസരം ഒരുങ്ങും.