സാൽസ്ബർഗിന്റെ പരിശീലകൻ ഇനി അൽ അഹ്ലിയുടെ പരിശീലകൻ

Newsroom

സൗദി അറേബ്യൻ വമ്പൻമാരായ അൽ അഹ്ലി അവരുടെ പുതിയ പരിശീലകനെ നിയമിച്ചു. മൂന്ന് വർഷത്തെ കരാറിൽ മുൻ RB സാൽസ്‌ബർഗ് ബോസ് മത്തിയാസ് ജെയ്‌സലിനെ ആണ് ജിദ്ദ ആസ്ഥാനമായുള്ള അൽ അഹ്ലി സ്വന്തമാക്കിയത്.

അൽ അഹ്ലി 23 07 28 23 32 47 673

സൗദി പ്രോ ലീഗിലേക്ക് പ്രൊമോഷൻ നേടിയെടുത്ത ശേഷം മുൻ പരിശീലകൻ പിറ്റ്‌സോ മോസിമാനെ ക്ലബ് പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. കരാറിലായിരിക്കെ ഒരു പുതിയ ക്ലബ്ബുമായി ചർച്ചകളിൽ ഏർപ്പെട്ടതിന് 35-കാരനായ ജെയ്സലിനെ സാൽസ്ബർഗ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു‌.

യൂറോപ്പിലെ ഏറ്റവും മികച്ച യുവ മാനേജർമാരിൽ ഒരാളാണ് ജെയ്സൽ. 2021-ൽ സാൽസ്ബർഗിന്റെ ചുമതല ഏറ്റ ശേഷം രണ്ട് ഓസ്ട്രിയൻ ബുണ്ടസ്‌ലിഗ കിരീടങ്ങളും ഒരു ആഭ്യന്തര കപ്പും സാൽസ്ബർഗിൽ അദ്ദേഹം നേടി.

മുൻ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ, മുൻ ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡി, മാഞ്ചസ്റ്റർ സിറ്റി വിട്ട റിയാദ് മഹ്‌റസ് തുടങ്ങിയ വൻ സൈനിംഗുകൾ നടത്തി അൽ അഹ്ലി പുതിയ സീസണ് ഒരുങ്ങി കഴിഞ്ഞു.