എഎഫ്‌സി ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ അൽ-ഹിലാലിനെ 3-1ന് തകർത്ത് അൽ-അഹ്‌ലി സൗദി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ റോബർട്ടോ ഫിർമിനോ ആദ്യ ഗോൾ നേടി. 27-ാം മിനിറ്റിൽ ഇവാൻ ടോണി ശക്തമായ ഒരു ഫിനിഷിലൂടെ അൽ-അഹ്‌ലിയുടെ ലീഡ് 2-0 ആയി ഉയർത്തി. 42-ാം മിനിറ്റിൽ സലേം അൽ-ദൗസരി ഒരു ഗോൾ മടക്കിയെങ്കിലും അൽ-അഹ്‌ലി പ്രതിരോധം ശക്തമാക്കി.

59-ാം മിനിറ്റിൽ ഖാലിദു കുലിബാലി ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ അൽ അഹ്ലിക്ക് കാര്യങ്ങൾ എളുപ്പമായി. ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ (90+7′) ഫിറാസ് അൽ-ബുറൈക്കാൻ ഗോൾ നേടി അൽ-അഹ്‌ലിയുടെ വിജയം ഉറപ്പാക്കി.
ഇതോടെ അൽ-അഹ്‌ലി ഫൈനലിൽ പ്രവേശിച്ചു. നാളെ നടക്കാനിരിക്കുന്ന അൽ-നാസർ – കവാസാക്കി ഫ്രോണ്ടേൽ രണ്ടാം സെമിഫൈനൽ മത്സരത്തിലെ വിജയികളെ അവർ ഫൈനലിൽ നേരിടും.