മസിലിനേറ്റ പരിക്കിനെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം മാനുവൽ അകാൻജി ദീർഘകാലം പുറത്തിരിക്കും. ക്ലബ്ബിന്റെ വരാനിരിക്കുന്ന പ്രധാന മത്സരങ്ങളിൽ താരത്തിന് കളിക്കാനാകില്ല. ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയും പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെയുമുള്ള മത്സരങ്ങളിൽ മാനുവൽ അകാൻജി കളിക്കില്ല.

ജോൺ സ്റ്റോൺസ്, നഥാൻ അകെ, റൂബൻ ഡയസ് എന്നിവർ അടുത്തിടെയാണ് പരിക്കിൽ നിന്ന് മടങ്ങിയെത്തിയത്. അകാഞ്ചിയുടെ അഭാവം ഗ്വാർഡിയോളയ്ക്ക് കൂടുതൽ ആശങ്ക നൽകും.
അതേസമയം, മാഡ്രിഡിനെതിരായ ആദ്യ പകുതിയിൽ പരിക്കേറ്റ ജാക്ക് ഗ്രീലിഷ് എന്ന് അടുത്ത മത്സരത്തിൽ കളിക്കുമോ എന്നതും സംശയത്തിലാണ്.