ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ ദേശീയ ഘട്ടം ആരംഭിച്ചു. ഇന്ന് രാവിലെ ബെംഗളൂരുവിൽ വെച്ച് ലിഫ തിരുവനന്തപുരത്തെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 5-1ന്റെ വലിയ വിജയം തന്നെ നേടി. കേരള ബ്ലാസ്റ്റേഴ്സിനായി അജ്സൽ ഹാട്രിക്ക് നേടി. കൂടാതെ മുഹമ്മദ് ഐമനുൻ തേജസും ഒരോ ഗോൾ വീതവും സ്കോർ ചെയ്തു. ഇനി ഏപ്രിൽ 29ന് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ അടുത്ത മത്സരത്തിൽ എഫ് സി ഗോവയെ നേരിടും.