ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) പ്രമുഖ ക്ലബ്ബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും അവരുടെ സൂപ്പർ സ്ട്രൈക്കർ അലാദിൻ അജറൈയും വേർപിരിഞ്ഞു. ഇരുപക്ഷവും പരസ്പര ധാരണയോടെയാണ് കരാർ അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിലെ ടോപ്പ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയ മൊറോക്കൻ താരത്തിന്റെ ഈ പിന്മാറ്റം ആരാധകർക്ക് വലിയ ആഘാതമായിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ 25 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളും 7 അസിസ്റ്റുകളും നേടിയ അജറൈ, നോർത്ത് ഈസ്റ്റിനെ അവരുടെ ആദ്യ ഡ്യൂറൻഡ് കപ്പ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു.
നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഐഎസ്എല്ലിലെ കരുത്തരായ ടീമാക്കി മാറ്റുന്നതിൽ അജറൈയുടെ പ്രകടനം വലിയ സ്വാധീനം ചെലുത്തിയിരുന്നു. സൂപ്പർ കപ്പിലെ ഹാട്രിക് നേട്ടമുൾപ്പെടെയുള്ള പ്രകടനങ്ങളിലൂടെ അദ്ദേഹം വളരെ വേഗത്തിൽ ആരാധകരുടെ പ്രിയങ്കരനായി മാറി.
എന്നാൽ ഐഎസ്എൽ വൈകുന്നത് കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം ഇന്തോനേഷ്യൻ ലീഗിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറും.









