ഐസാളിന്റെ പരിശീലകനായി സ്റ്റാൻലി റൊസാരിയോ ഹെൻറിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പനിയും മറ്റു ലക്ഷണങ്ങളും കണ്ടതിനാൽ നടത്തിയ പരിശോധനയിൽ ആണ് കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന് ക്ലബ് അറിയിച്ചു. പരിശീലകന്റെ രോഗം ഭേദമാകാൻ എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഐസാൾ ക്ലബ് ഔദ്യോഗിക പ്രസ്ഥാനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിൽ ആയിരുന്നു ഹെൻറി റൊസാരിയോ ഐസാളിന്റെ പരിശീലകനായി ചുമതലയേറ്റത്. ബെംഗളൂരു സ്വദേശിയായ ഹെൻറി മുമ്പ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും അടക്കം പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യ ടീമിന്റെ അസിസ്റ്റന്റ് പരിശീലകനായും ഹെൻറി എത്തിയിട്ടുണ്ട്. 2013ൽ കേരള ക്ലബായ ഈഗിൾസിനൊപ്പവും പ്രവർത്തിച്ചിരുന്നു.