ഐറ്റാന ബൊന്മാറ്റിക്ക് വീണ്ടും ബാലൺ ഡി ഓർ, ബാഴ്സലോണക്ക് ഇത് തുടർച്ചയായ നാലാം ബാലൺ ഡി ഓർ

Newsroom

വനിതാ ബാലൻ ദി ഓർ തുടർച്ചയായ നാലാം വർഷവും ബാഴ്സലോണയിലേക്ക്. തുടർച്ചയായ രണ്ടാം തവണയും ഐറ്റാന ബൊന്മാറ്റി ഈ പുരസ്കാരം നേടി. ഐറ്റാനക്ക് മുമ്പ് രണ്ടു തവണ ബാഴ്സയുടെ തന്നെ അലെക്സിയ പുതെയസ് ആയിരുന്നു ബാലൻ ദി ഓർ ജേതാവായത്.

1000711338

ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടി കൊടുക്കാനും ബൊന്മാറ്റി ആയിരുന്നു. ബാഴ്സലോണയുടെ തന്നെ കരോലിൻ ഗ്രഹാം ഹാൻസൻ രണ്ടാമതും സൽമ പറയുയേലു മൂന്നാമതും ഫിനിഷ് ചെയ്തു.