വരാനിരിക്കുന്ന സൂപ്പർ കപ്പിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് ടൂർണമെന്റിൽ ആറ് വിദേശ കളിക്കാരെ വരെ രജിസ്റ്റർ ചെയ്യാനും കളിപ്പിക്കാനുൻ കഴിയുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സ്ഥിരീകരിച്ചു. ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളും മൂന്ന് ഐ-ലീഗ് ടീമുകളും ഉൾപ്പെടെ 16 ടീമുകൾ പങ്കെടുക്കും.

ലീഗ് ചട്ടങ്ങളിൽ നിന്നുള്ള ശ്രദ്ധേയമായ മാറ്റത്തിൽ – ടീമുകൾക്ക് ആറ് വിദേശ കളിക്കാരെ രജിസ്റ്റർ ചെയ്യാൻ അനുവാദമുണ്ട്. സൂപ്പർ കപ്പിൽ ആറ് വിദേശികൾക്കും ഒരുമിച്ച് കളിക്കാൻ കഴിയും.
നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെതിരായ റൗണ്ട് ഓഫ് 16 പോരാട്ടത്തോടെയാണ് കിരീട പ്രതിരോധത്തിന് തുടക്കമിടുന്നത്.
മറ്റൊരു മാറ്റത്തിൽ, ടൂർണമെന്റിൽ നോക്കൗട്ട് റൗണ്ടുകളിൽ (സെമിഫൈനൽ വരെ) അധിക സമയം ഉണ്ടായിരിക്കില്ല. 90 മിനിറ്റിനുശേഷം സമനിലയിലാകുന്ന മത്സരങ്ങൾ നേരിട്ട് പെനാൽറ്റിയിലേക്ക് പോകും, ഫൈനൽ ഒഴികെ. ഫൈനലിൽ എക്സ്ട്രാ ടൈം ഉണ്ടാകും.
സൂപ്പർ കപ്പ് വിജയിക്കുന്ന ടീം 2025–26 എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ടിന്റെ പ്രാഥമിക റൗണ്ടിൽ സ്ഥാനം ഉറപ്പാക്കും.