എത്രയും പെട്ടെന്ന് എ ഐ എഫ് എഫ് തിരഞ്ഞെടുപ്പ് നടത്തും

Newsroom

Img 20220620 201508
Download the Fanport app now!
Appstore Badge
Google Play Badge 1

സുപ്രീം കോടതി നിയമിച്ച അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റി എ ഐ എഫ് എഫിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഉള്ള തിരഞ്ഞെടുപ്പ് ഉടൻ നടത്തും. ഇത് സംബന്ധിച്ച് ഭരണസമിതി കമ്മിറ്റി ഇന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കി.

ജസ്റ്റിസ് അനിൽ ദവെ (മുൻ ജഡ്ജി, സുപ്രീം കോടതി ഓഫ് ഇന്ത്യ), ഡോ. എസ്.വൈ ഖുറേഷി (മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ), ശ്രീ. ഭാസ്കർ ഗാംഗുലി (മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ) എന്നിവരാണ് ഇപ്പോൾ AIFF ന്റെ ഭരണം നോക്കുന്നത്. ബഹുമാനപ്പെട്ട കോടതി ഏൽപ്പിച്ച ജോലികൾ എത്രയും വേഗം പൂർത്തിയാക്കാൻ കമ്മിറ്റി ആഗ്രഹിക്കുന്ന. എന്ന് പ്രസ്താവനയിൽ പറയുന്നു. അഡ്മിനിസ്‌ട്രേറ്റേഴ്‌സ് കമ്മിറ്റി തയ്യാറാക്കിയേക്കാവുന്ന എഐഎഫ്‌എഫിന്റെ കരട് ഭരണഘടന ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഉടൻ സമർപ്പിക്കും. ഈ നിർദ്ദേശങ്ങൾ ബഹുമാനപ്പെട്ട കോടതി ജൂലൈ 15ന് പരിഗണിക്കും. ബഹുമാനപ്പെട്ട സുപ്രീം കോടതി നിർദ്ദേശിച്ച പുതിയ ഭരണഘടന പ്രകാരം ഒരു തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ അഡ്മിനിസ്ട്രേറ്റർമാരുടെ കമ്മിറ്റി എത്രയും വേഗം ചെയ്യും എന്നും അതിനുശേഷം ഭരണഘടന അതിന്റെ അംഗീകാരത്തിനായി AIFF ജനറൽ ബോഡിക്ക് മുമ്പാകെ വയ്ക്കുന്നതാണ് എന്നും പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ ഫുട്‌ബോളിന്റെ നല്ലതിനായി ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ്, സ്റ്റേറ്റ് അസോസിയേഷനുകൾ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഫിഫ, എഎഫ്‌സി തുടങ്ങി എല്ലാവരുടെയും സഹായത്തോടും സഹകരണത്തോടും കൂടി കമ്മിറ്റി പ്രവർത്തിക്കും എന്നും പ്രസ്താവനയിൽ പറയുന്നു.