ഐബാൻ തെറ്റ് മനസ്സിലാക്കിയിട്ടുണ്ട്, ചുവപ്പ് കാർഡിൽ കുറ്റബോധം ഉണ്ട് – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Newsroom

Picsart 25 01 21 14 14 53 708

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ ഐബാനെ പിന്തുണച്ച് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ടി ജി പുരുഷോത്തമൻ. ഇന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറഞ്ഞ ടി ജി പുരുഷോത്തമൻ ഐബാൻ തന്റെ തെറ്റ് മനസ്സിലാക്കുന്നുണ്ട് എന്നും അതിൽ കുറ്റബോധം താരത്തിനുണ്ട് എന്നും പറഞ്ഞു.

1000801025

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നെഗറ്റീവ് ടാക്ടിക്സ് ആണ് ഞങ്ങൾക്ക് എതിരെ ഉപയോഗിച്ചത്. അവർ ആദ്യം മിലോസിനെ പ്രകോപിപ്പിച്ചു. പക്ഷെ മിലോസ് അതിനോട് പ്രതികരിച്ചില്ല. ഐബാനെ പ്രകോപിപ്പിച്ചപ്പോൾ പക്ഷെ ഐബാന് തന്നെ നിയന്ത്രിക്കാൻ ആയില്ല. ഫുട്ബോളിൽ ഇത് സ്വാഭാവികമാണ്. ടി ജി പറഞ്ഞു.

ഐബാൻ ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളും എന്നും താരം തിരികെ ശക്തമായി വരുമെന്നും ടി ജി പറഞ്ഞു.