മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം അഫ്ദാൽ ഡെൽഹി ക്ലബിനായി സെക്കൻഡ് ഡിവിഷൻ കളിക്കും

Img 20200924 223222
- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന അഫ്ദാൽ ഇനി ഡെൽഹി ക്ലബായ ഗർവാൾ എഫ് സിക്ക് വേണ്ടി കളിക്കും. അടുത്ത മാസം സെക്കൻഡ് ഡിവിഷൻ ഐ ലീഗിനായി ഇറങ്ങുന്ന ഗർവാൽ എഫ് സി അഫ്ദാലുമായി കരാറിൽ എത്തിയിരിക്കുകയാണ്. താരം ഉടൻ തന്നെ ക്ലബിനൊപ്പം സെക്കൻഡ് ഡിവിഷൻ നടക്കുന്ന കൊൽക്കത്തയിലേക്ക് തിരിക്കും. യുവ അറ്റാക്കർ രണ്ട് സീസണുകളോളം കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഫോർവേഡ് ലൈനിൽ നടത്തിയ പ്രകടനത്തിലൂടെ ആയിരുന്നു അഫ്ദാൽ കേരള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ ആദ്യം നേടിയത്. കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയപ്പോൾ അഫ്ദാലിൽ എല്ലാവർക്കും വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യ സീസണിൽ കെ പി എല്ലിൽ ആറു ഗോളുകൾ ഈ യുവതാരം ബ്ലാസ്റ്റേഴ്സിനായി നേടിയിരു‌ന്നു. പക്ഷെ സീനിയ ടീമിൽ താരത്തിന് അവസരം നൽകാൻ ക്ലബാൻ തയ്യാറായില്ല. സെക്കൻഡ് ഡിവിഷനിൽ കളിച്ച് ദേശീയ ലീഗിലേക്ക് എത്താൻ ആകും അഫ്ദാൽ ശ്രമിക്കുക.

Advertisement