നെയ്മർ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഇന്ത്യയിൽ എത്തും എന്ന് ഉറപ്പായി. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ മുംബൈ സിറ്റി ഗ്രൂപ്പ് ഡിയിൽ. ഇന്ന് നടന്ന ഗ്രൂപ്പ് നറുക്കിൽ വൻ ടീമുകൾക്ക് ഒപ്പമാണ് മുംബൈ സിറ്റി ഉൾപ്പെട്ടിരിക്കുന്നത്. മുംബൈ സിറ്റിക്ക് ഒപ്പം ഗ്രൂപ്പിൽ അൽ ഹിലാൽ ആണ് ഉള്ളത്. നെയ്മറും കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പുമായ അൽ ഹിലാൽ ഇന്ത്യയിലേക്ക് എത്തും എന്ന് ഇതോടെ ഉറപ്പായി.
ഗ്രൂപ്പ് ഡിയിൽ ആണ്. ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നേടിയ ടീമാണ് അൽ ഹിലാൽ. നസാജി മസന്ദരൻ, നവ്ബഹോർ എന്നീ ക്ലബുകളാണ് ഗ്രൂപ്പിൽ ഉള്ളത്. നെയ്മർ, റുബെൻ നെവസ്, മിലങ്കോ സാവിച്, ബോണോ, മാക്സിമിന് എന്ന് തുടങ്ങി സൂപ്പർ താരങ്ങളുടെ വലിയ നിര അൽ ഹിലാലിന് ഉണ്ട്. ഇത് ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് ഒരു വിരുന്നാകും എന്ന് സംശയമില്ലം
10 ഗ്രൂപ്പുകളിലായി നാൽപ്പതു ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നത്. മുംബൈ സിറ്റിയും സൗദി അറേബ്യൻ ക്ലബുകളും വെസ്റ്റ് സോണിൽ ആണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഗ്രൂപ്പ് ഇയിലാണ്. പെർസെപൊലിസ്, അൽ ദുഹൈൽ, ഇസ്തിക്ലോൽ എന്നിവയാണ് അൽ നസറിന്റെ ഗ്രൂപ്പിൽ ഉള്ളത്.
ബെൻസീമയുടെ അൽ ഇത്തിഹാദ് ക്ലബ് ഗ്രൂപ്പ് സിയിൽ ആണ്. നിലവിലെ സൗദി ചാമ്പ്യന്മാർ മുമ്പ് രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്. സെപെഹാൻ എസ് സി, എയർ ഫോഴ്സ് ക്ലബ്, AGMK FC എന്നിവരുണ്ട്.
എ എഫ് സി ചാമ്പ്യൻസ് ലീഗ് കലണ്ടർ സെപ്റ്റംബർ മുതൽ മെയിലേക്ക് മാറിയ ആദ്യ സീസൺ ആണ് ഇത്. ഇത്തവണ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടം മുതൽ വീഡിയോ അസിസ്റ്റന്റ് റഫറിയിംഗ് സംവിധാനം ഉണ്ടാകും
Group A:Paktakor, AL Fayha, Ahal FC, Al Ain
Group B: Al Sadd,FC Nasaf, Al Faisaly, Sharja FC
Group C: Al Ittihad,Sepahan SC, Air Force Club,AGMK FC
Group D: Al Hilal, Naassaji Massandaran, Mumbai City, NavBahor
Group E: Persepolis, Al Duhail, Al Nassr, Istiklol