മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന നറുക്കെടുപ്പിൽ 2024-25 എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-വിലെ ഗ്രൂപ്പുകൾ തീരുമാനമായി. ഗ്രൂപ്പ് എയിൽ അൽ-വക്ര എസ്‌സി (ഖത്തർ), ട്രാക്ടർ എഫ്‌സി (ഐആർ ഇറാൻ), എഫ്‌സി റവ്‌ഷാൻ (താജിക്കിസ്ഥാൻ) എന്നിവർക്കൊപ്പമാണ് ഇന്തുഅൻ ക്ലബായ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് കളിക്കുക.
2023-24 ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡ് നേടിയതിൻ്റെ ഫലമായാണ് മോഹൻ ബഗാൻ SG പുതുതായി പുനർനാമകരണം ചെയ്യപ്പെട്ട രണ്ടാം ടയർ പുരുഷന്മാരുടെ AFC ക്ലബ് ടൂർണമെന്റിന് യോഗ്യത നേടിയത്. 2023-24 എഎഫ്‌സി കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്ത് ആയതിനാൽ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.
എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-വിൽ 32 ക്ലബ്ബുകളെ എട്ട് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. സെപ്തംബർ 17 മുതൽ ഡിസംബർ 5 വരെ ഹോം ആൻഡ് എവേ റൗണ്ട് റോബിൻ ഫോർമാറ്റിൽ മത്സരങ്ങൾ നടക്കും.
ഓരോ ഗ്രൂപ്പിൽ നിന്നുമുള്ള ആദ്യ രണ്ട് സ്ഥാനക്കാർ 2025 ഫെബ്രുവരിയിൽ നടക്കുന്ന റൗണ്ട് ഓഫ് 16-ലേക്ക് മുന്നേറും. 2025 മാർച്ചിൽ ക്വാർട്ടർ ഫൈനലും 2025 ഏപ്രിലിൽ സെമി ഫൈനലും നടക്കും, മെയ് 17-ന് ഫൈനലും നടക്കും.