കൊറോണ വൈറസ് ബാധയെ തുടർന്ന് അർജന്റീനയിൽ ഫുട്ബോൾ സീസൺ അവസാനിപ്പിക്കാൻ ഫുട്ബോൾ ഫെഡറേഷന്റെ തീരുമാനം. കൂടാതെ രണ്ട് വർഷത്തേക്ക് റെലെഗേഷൻ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ഇത് പ്രകാരം മറഡോണ പരിശീലിപ്പിക്കുന്ന ജിംനാസിയ അടക്കമുള്ള മൂന്ന് ടീമുകൾ റെലെഗേഷനിൽ നിന്ന് രക്ഷപെടും. 2019 സെപ്റ്റംബറിലാണ് മറഡോണ ജിംനാസിയയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
അർജന്റീനയിലെ ഏറ്റവും വലിയ ലീഗായ പ്രൈമേര ഡിവിഷൻ മാർച്ച് ആദ്യ വാരം തന്നെ അവസാനിച്ചിരുന്നു. അന്ന് ആവേശകരമായ അവസാന ദിവസം ബൊക്ക ജൂനിയർസ് ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. അതെ സമയം 24 ടീമുകളെ പങ്കെടുപ്പിച്ച്കൊണ്ടുള്ള കോപ്പ സൂപ്പർ ലീഗ ടൂർണമെന്റ് ഉപേക്ഷിക്കും. മെയ് മാസത്തിൽ ആയിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. നിലവിൽ കൊറോണ വൈറസ് ബാധ പടർന്നത് മൂലം രാജ്യം മുഴുവൻ മെയ് 10 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.