ഇതുപോലെ ഒരു സീസണ് ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടരണമോ എന്നത് വീണ്ടും ചിന്തിക്കണം – ലൂണ

Newsroom

Luna

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ താൻ ക്ലബിൽ തുടരണമോ എന്നത് ഒന്നു കൂടെ ചിന്തിക്കും എന്ന് പറഞ്ഞു. ഇന്ന് മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു ലൂണ.

Luna
Luna

തനിക്ക് ഇനിയും ഈ ക്ലബിൽ കരാർ ബാക്കിയുണ്ട്. എന്നാൽ ഇതുപോലൊരു സീസണ് ശേഷം ഇവിടെ തുടരണോ എന്നത് പുനർചിന്തിക്കണം. ക്ലബും കാര്യമായി ഈ സീസണെ അവലോകനം ചെയ്യണം. ലൂണ പറഞ്ഞു.

താൻ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നതിൽ സന്തോഷവാൻ ആണ്. പക്ഷെ ഇതുപോലുള്ള സീസൺ വന്നാൽ ക്ലബ് കാര്യങ്ങൾ ചിന്തിക്കേണ്ടതുണ്ട് എന്നും ലൂണ പറഞ്ഞു.