കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം, യുറുഗ്വേൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ ക്ലബ്ബിനായി സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിട്ടു. മുംബൈ സിറ്റി എഫ്‌സിക്കെതിരായ സൂപ്പർ കപ്പ് മത്സരത്തിൽ ലൂണ തന്റെ 87-ാമത് മത്സരമാണ് കളിക്കുന്നത്.

ഈ നേട്ടത്തോടെ, സഹൽ അബ്ദുൾ സമദിനും രാഹുൽ കെ.പി.ക്കും ശേഷം ക്ലബ്ബ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരം എന്ന പദവി ലൂണ സ്വന്തമാക്കി. ഇനി 10 മത്സരങ്ങൾ കൂടെ മതി ലൂണയ്ക്ക് സഹലിനെ മറികടക്കാൻ.
| Player | Nationality | Matches Played |
|---|---|---|
| Sahal Abdul Samad | India | 97 |
| Rahul KP | India | 89 |
| Adrian Luna | Uruguay | 87 |
| Jeakson Singh | India | 86 |
| Sandeep Singh | India | 81 |














