ചാമ്പ്യൻസ് ലീഗിൽ അൽ നസറിനും റൊണാൾഡോക്കും വിജയ തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയുടെ ടീമായ അൽ നസറിന് ഗ്രൂപ്പ് ഘട്ടത്തിൽ വിജയ തുടക്കം. ഇന്നലെ പെർസെപൊലിസിനെ നേരിട്ട അൽ നസർ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഗോളില്ലാത്ത ആദ്യ പകുതിക്ക് ശേഷം ആണ് ഗോളുകൾ വന്നത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പെർസെപൊലിസിന്റെ താരം സർലക് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഇത് നസറിന് കാര്യങ്ങൾ എളുപ്പമായി.

Picsart 23 09 20 08 50 55 391

62ആം മിനുട്ടിൽ ഗരീബിന്റെ ഗോൾ ആണ് അൽ നസറിന് ലീഡ് നൽകിയത്. ബ്രൊസോവിചിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗരീബിന്റെ ഗോൾ. 72ആം മിനുട്ടിൽ മൊഹമ്മദ് ക്വാസമിന്റെ ഫിനിഷ് അൽ നസറിന്റെ വിജയം ഉറപ്പിച്ചു. ഈ ഗോൾ ഗരീബ് ആയിരുന്നു അസിസ്റ്റ് ചെയ്തത്.