ഇന്ന് സീരി എയിൽ നടന്ന മത്സരത്തിൽ എസി മിലാൻ നാടകീയമായ തിരിച്ചുവരവ് നടത്തി. സാൻ സിറോയിൽ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളുകളുടെ ബലത്തിൽ പാർമയ്‌ക്കെതിരെ 3-2ന്റെ വിജയം നേടി.

ആദ്യം കാൻസെലെരിയിലൂടെ 24ആം മിനുറ്റിൽ പാർമ ആണ് ലീഡ് എടുത്തത്. ആദ്യ പകുതിയിൽ തന്നെ കിട്ടിയ പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് പുലിസിക് മിലാനെ ഒപ്പം എത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ എൻറിക്കോ ഡെൽപ്രാറ്റോ പാർമയ്ക്കായി നേടിയ ഗോൾ അവരെ 2-1 ന് മുന്നിലാക്കി. മിലാൻ, ഇഞ്ച്വറി ടൈം വരെ പിറകിൽ നിന്നു. അവസാനം 92ആം മിനുറ്റിലെ റെയ്ൻഡേഴ്സിന്റെ ഗോൾ മിലാന് സമനില നൽകി. പിന്നാലെ 95ആം മിനുറ്റിൽ സാമുവൽ ചുക്വ്യൂസിന്റെ ഫിനിഷിംഗ് വിജയവും ഉറപ്പിച്ചു.
ഈ വിജയം മിലാനെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർത്തി.,ല്ല് നാലാം സ്ഥാനത്തുള്ള ലാസിയോയെക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് അവർ.