ഇറ്റാലിയൻ സൂപ്പർ കപ്പ് എ സി മിലാൻ സ്വന്തമാക്കി. അവസാന മൂന്ന് വർഷമായി ഈ കിരീടം നേടിക്കൊണ്ടിരുന്ന ഇൻ്റർ മിലാനെ 3-2 ന് തോൽപ്പിച്ച് ആണ് എസി മിലാൻ അവരുടെ എട്ടാം സൂപ്പർകോപ്പ ഇറ്റാലിയാന കിരീടം നേടി. അതും രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു തിരിച്ചുവരവ്.
ആദ്യ പകുതിയുടെ അവസാനം ലൗട്ടാരോ മാർട്ടിനെസും രണ്ടാം പകുതിയുടെ തുടക്കത്തിൽ മെഹ്ദി തരേമിയും ഗോൾ നേടിയതോടെ ഇന്റർ മിലാൻ 2-0ന് മുന്നിൽ എത്തിയതായിരുന്നു. എന്നിരുന്നാലും, എസി മിലാൻ ശക്തമായ തിരിച്ചുവരവ് നടത്തി, തിയോ ഹെർണാണ്ടസും ക്രിസ്റ്റ്യൻ പുലിസിച്ചും നിർണായക ഗോളുകൾ നേടിയതോടെ മത്സരം 80ആം മിനുറ്റിൽ സമനിലയിലായി.
ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനുറ്റിൽ എസി മിലാൻ്റെ നായകനായി ടാമി എബ്രഹാം ഉയർന്നു, വൈകി ഒരു ഗോളോടെ റോസോനേരിക്ക് കിരീടം ഉറപ്പിച്ചു കൊടുത്തു കൊടുത്ത. 2016 ന് ശേഷം എസി മിലാൻ്റെ ആദ്യത്തെ സൂപ്പർകോപ്പ ഇറ്റാലിയാന കിരീട വിജയമാണിത്.