2025 മാർച്ചിൽ ഫിഫ ഇൻ്റർനാഷണൽ വിൻഡോയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് മോഹൻ ബഗാൻ സൂപ്പർ ജയൻ്റ് താരം ആശിഷ് റായ് പരിക്ക് മൂലം പുറത്തായി. പഞ്ചാബ് എഫ്‌സിയുടെ അഭിഷേക് സിംഗ് ടെക്‌ചമിനെ പകരക്കാരനായി മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് ടീമിൽ ഉൾപ്പെടുത്തി.
ഈ ഇന്റർനാഷണൽ ബ്രേക്കിന്റെ ഭാഗമായി ഇന്ത്യ മാർച്ച് 19 ന് മാലിദ്വീപിനെയും മാർച്ച് 25 ന് ബംഗ്ലാദേശിനെയും നേരിടും.